- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഒമാൻ; പ്രത്യേക പരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധനം
മസ്‌കത്ത്: 51ാം ദേശീയ ദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സാമൂഹിക വികസന മന്ത്രാലയം നിരോധിച്ചു. ഇത്തരം ഒത്തുചേരൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കരുതിയാണ് പരിപാടികൾ നിരോധിച്ചിരിക്കുന്നത്.
ആഗോളതലത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ അധികൃതർ പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും കോവിഡ് വ്യാപനവും തടയുന്നതിനാണ് ഇത്തരം നിരോധനങ്ങളെന്ന് മന്ത്രാലയം പറഞ്ഞു. സ്‌കൂളുകളിലും പ്രത്യേക ആഘോഷ പരിപാടികൾ പാടില്ലെന്ന് കാണിച്ച് വിദ്യാഭ്യസ മന്ത്രാലയത്തിനും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കുലർ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ തെരുവുകളിലെ അലങ്കര വിളക്കുകൾ വ്യാഴാഴ്ച മിഴി തുറക്കും. വിവിധ കെട്ടിടങ്ങളിലും ഓഫിസുകളിലും ദീപാലങ്കാരങ്ങൾ നടക്കുന്നുണ്ട്.