കൊച്ചിടപ്പാടി: അനിയന്ത്രിതമായ വാഹന പാർക്കിങ് കൊച്ചിടപ്പാടിയിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷടിക്കുന്നുവെന്നും ആയത് അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സിജി ടോണി തോട്ടത്തിൽ പാലാ ജോയിന്റ് ആർ ടി ഒ മുമ്പാകെ പരാതി നൽകി.

നിലവിൽ കൊച്ചിടപ്പാടി പഴയ റോഡിലാണ് മോട്ടർ വാഹന വകുപ്പ് പാലായിലെ വാഹന പരിശോധനകൾ നടത്തി വരുന്നത്. പരിശോധനയ്ക്കായി ഇവിടെ എത്തുന്ന വാഹനങ്ങൾ കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിന്റെ ആരംഭഭാഗം അടച്ചാണ് പലപ്പോഴും പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും നാട്ടുകാരും വാഹന ഉടമകളുമായുള്ള തർക്കത്തിന് കാരണമായിരുന്നു.ഇക്കഴിഞ്ഞ ദിവസം നഗരസഭയിലെ താത്ക്കാലിക ജീവനക്കാരന്റെ അമ്മയെ ആശുപത്രിയിലെത്തിക്കാനായി വന്ന വാഹനം പാലായ്ക്ക് കടന്ന് പോകാൻ സാധിക്കാത്തതാണ് ഒടുവിലത്തെ സംഭവം.

വാഹന ടെസ്റ്റിംഗിനായി ഓരോ ദിവസവും പുതിയ വാഹനങ്ങളും പുതിയ ഡ്രൈവർമാരുമാണ് കൊച്ചിടപ്പാടിയിൽ എത്തുന്നത്.ഇവരോട് മല്ലിട്ട് മടുത്ത നാട്ടുകാർ ഒടുവിൽ വാർഡ് കൗൺസിലറോട് പരാതി അറിയിക്കുകയായിരുന്നു.

കൗൺസിലർ സിജി ടോണി ഉടൻ തന്നെ പരാതി മോട്ടർ വാഹന വകുപ്പിൽ ജോയിന്റ് ആർ ടി ഒ യ്ക്ക് പരാതി എഴുതി നൽകുകയായിരുന്നു.

കൊച്ചിടപ്പാടിയിലെ വാഹന പരിശോധനയ്ക്ക് നാട്ടുകാർ എതിരല്ലെന്നും പക്ഷേ സഞ്ചാര സ്വാതന്ത്രം തടഞ്ഞാൽ ജനപക്ഷത്ത് നിന്ന് അതിശക്തമായി പ്രതിഷേധിക്കുമെന്നും കൗൺസിലർ മുന്നറിയിപ്പ് നൽകി.

സഞ്ജയ് സഖറിയാസ്കേരളാ കോൺഗ്രസ് (എം) ന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇര: മാണി സി കാപ്പൻ

പാലാ: കേരളാ കോൺഗ്രസി (എം) ന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് സഞ്ജയ് സഖറിയാസെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മുൻ കാലങ്ങളിലും തങ്ങൾക്കു ഇഷ്ടമില്ലാത്തവർക്കെതിരെ കേരളാ കോൺഗ്രസ്(എം) ഇത്തരത്തിൽ പ്രതികാരം ചെയ്തിട്ടുണ്ട്. അധികാര ദുർവിനിയോഗം നടത്തിയാണ് സഞ്ജയ് സഖറിയാസിനെ ജയിലിലടച്ചത്. സഞ്ജയ്‌ക്കെതിരെ പൊലീസ് കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്ന് എം എൽ എ പറഞ്ഞു. കേരളാ കോൺഗ്രസി(എം)ന്റെ സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്ന് കാപ്പൻ കുറ്റപ്പെടുത്തി. പൊലീസ് ചുമത്തിയ വകുപ്പുപ്രകാരമുള്ള കുറ്റം സഞ്ജയ് ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ട്.

സഞ്ജയ് സഖറിയാസിനെതിരെ കേസ് ചമച്ച പൊലീസ് ഗുരുതരമായ പരാതി ഉന്നയിച്ചു നൽകിയ പല കേസുകളിലും നടപടിയെടുത്തിട്ടില്ല. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നത് ഭൂഷണമല്ല. സഞ്ജയ്ക്കു നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും കാപ്പൻ വ്യക്തമാക്കി.