- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ പുതിയ മഠo ഹൂസ്റ്റണിൽ ആരംഭിച്ചു
ഹൂസ്റ്റൺ : സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലത്തിന്റെ ഭാഗമായി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ പുതിയ കോൺവെന്റിന്റെ ഉത്ഘാടനവും ചാപ്പലിന്റെ കൂദാശാ കർമ്മവും മലങ്കര കത്തോലിക്കാ സഭ അമേരിക്കാ-കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്യ ഡോ.ഫീലിപ്പൊസ് മാർ സ്‌തെഫാനോസ് മെത്രാപൊലീത്ത നവംബർ 14ന് ഞായറാഴ്‌ച്ച നിർവഹിച്ചു.
നാല്പതില്പരം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഹൂസ്റ്റൺ മലങ്കര കത്തോലിക സമൂഹത്തിന് ഇത് ചിരകാലമായ പ്രാർത്ഥനയുടെ സ്വപ്നസാക്ഷാത്കാരം. അമേരിയ്കൻ പശ്ചാത്തലത്തിലെ നനമ്കളുടെയും വെല്ലുവിളികളുടേയും മുൻപിൽ യേശുക്രിസ്തുവിനെ ഉയർത്തിക്കാട്ടാൻ മേരി മക്കൾ സമൂഹത്തിന് വിവിധ ശുശ്രൂ വേദികളിലൂടെ സാധിക്കട്ടെ എന്ന് അഭിവന്ദ്യ മെത്രാപൊലീത്ത ഉത് ഘാടന സന്ദേശത്തിൽ പറഞ്ഞു.
ഗാൽവേസ്റ്റൻ -ഹൂസ്റ്റൺ അതിരൂപതയിൽ സന്യസ്ഥരുടെ ചുമതല വഹിക്കുന്ന ബഹു. സിസ്റ്റർ ഫ്രാൻസിസ്‌ക കേൺസ് സിസിവിഐ (CCVI) ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഫാ. എബ്രഹാം വാവോലിമേപ്പുറത്ത്, ഫാ. ഐസക് ബി പ്രകാശ് , ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. സണ്ണി ഓഎസ്എച്ച് (osh) , ഫാ. ജോയ് ഓഎസ്എച്ച് (osh), ഫാ. ജോണ്ണികുട്ടി പുളിശ്ശേരി ഡി.എം, കോൺവെന്റ് കോർഡിനേറ്റർ സിസ്റ്റർ. ലീനസ് ഡി .എം,. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
വിവിധ കോൺവെന്റുകളുടെ സന്യസ്തർ , ഇടവക അംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കടുത്തു. ഇടവക വികാരി ഫാ. ബിന്നി ഫിലിപ് സ്വാഗതവും കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ സേവന ഡി.എം നന്ദിയും അറിയിച്ചു.
സിസ്റ്റർ ശാന്തി ഡി.എം., ഇടവക സെക്രട്ടറി ജെയിംസ് മാത്യു , ട്രസ്റ്റി സാലു സാമുവേൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കഴിഞ്ഞ 21 വർഷമായി അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ പ്രവൃത്തിക്കുന്ന ഡി.എം. സമൂഹത്തിന്റെ എട്ടാമത് സന്യാസ ഭവനമാണ് ഹൂസ്റ്റണിൽ നിലവിൽ വരുന്നത്.