ഓസ്റ്റിൻ: ഡമോക്രാറ്റിക്ക് പാർട്ടിയും, ബൈഡൻ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളിൽ പ്രതിഷേധിച്ചും, പൊലീസ് ഡിഫണ്ടു ചെയ്യുന്നതിനും, യു.എസ്. മെക്സിക്കോ സതേൺ ബോർഡറിൽ അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹവും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിലും പ്രതിഷേധിച്ചു ഡമോക്രാറ്റിക് പാർട്ടി വിടുന്നതിനും റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനും തീരുമാനിച്ചതായി നവംബർ 15 തിങ്കളാഴ്ച വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസ്സിൽ 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 പോയിന്റിലധികം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ റയൺ റിപ്പബ്ലിക്കൻ പാർട്ടിയെ പരാജയപ്പെടുത്തിയത്.

അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സൗത്ത് ടെക്സസ് സീറ്റിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഡിഫണ്ടിങ് ചെയ്യുന്നതിനുള്ള തീരുമാനം ഓയിൽ ഗ്യാസ് ഇൻഡസ്ട്രിയെ തകർക്കുമെന്നും, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം അപകടത്തിലാക്കുമെന്നും റയൺ കൂട്ടിചേർത്തു.

ഗവർണ്ണർ എബട്ടും, ഹൗസ് സ്പീക്കർ ഡേഡ്ഫിലാനും ഫ്ളോർസ് വില്ലിയിൽ നടന്ന റയണിന്റെ പ്രഖ്യാപനസമയത്ത് കൂടെയുണ്ടായിരുന്നു. റയണുമായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണ്ണർ ഗ്രേഗ് ഏബട്ട് പറഞ്ഞു.