- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കുന്നവർക്ക് ആറുമാസത്തിനകം നഷ്ടപരിഹാരം; ദ്രുതഗതിയിൽ ആറുവരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനമാണു നടന്നു വരുന്നത് എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാത ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കപ്പെടുന്നവർക്ക് ആറു മാസത്തിനകം നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടു വരെയുള്ള 600 കിലോമീറ്റർ ദൂരമാണ് ആറുവരിപ്പാതയാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിന്റെ 25 ശതമാനമാണു സംസ്ഥാന സർക്കാർ വഹിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം ഭൂമി വിലയുടെ രണ്ട് ഇരട്ടിവരെ നഷ്ടപരിഹാരം നൽകുന്നുണ്ട്.
ദ്രുതഗതിയിൽ ആറുവരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനമാണു നടന്നു വരുന്നത്. 20 റീച്ചുകളിലായുള്ള ദേശീയപാതയിലെ 16 എണ്ണത്തിന്റെയും കരാർ ദേശീയപാത അഥോറിറ്റി ഉറപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story