- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചു. ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ 11 ലക്ഷം, കോട്ടയം 10 ലക്ഷം, ഇടുക്കി 6 ലക്ഷം, എന്നിങ്ങനെയാണ് അടിയന്തിരാവശ്യങ്ങൾക്ക് തുക അനുവദിച്ചത്. ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര കർമ്മങ്ങൾക്കായി 5000 രൂപ വീതവും നൽകാൻ പത്തനംതിട്ട കലക്ടർക്ക് പണം അനുവദിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രങ്ങളിൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ
Next Story