- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം; 58 വയസ്സുകാരന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
കട്ടപ്പന: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 58 വയസ്സുകാരനെ 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ജയിൽ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും അടക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കരുണാപുരം തുണ്ടംപുരയിടത്തിൽ ഫിലിപ്പോസിനെ ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്കു നൽകാനും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ വെറുതേ വിട്ടു.
2017ൽ കമ്പംമെട്ട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടിൽ എത്തിച്ച് ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്നു നെടുങ്കണ്ടം സിഐ ആയിരുന്ന റെജി എം.കുന്നിപ്പറമ്പനാണ് കേസന്വേഷിച്ചത്. റെജി കുന്നിപറമ്പന്റെ മികച്ച അന്വേഷണം ആണ് കേസ് തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ