- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബോസ്റ്റൺ മേയറായി ആദ്യ ഏഷ്യൻ അമേരിക്കൻ വനിതാ സത്യപ്രതിജ്ഞ ചെയ്തു
ബോസ്റ്റൺ: ബോസ്റ്റന്റെ ചരിത്രത്തിലാദ്യമായി മേയർപദവിയിലേക്ക് ഏഷ്യൻ വനിത. ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായിരുന്നു.നവംബർ 16 ചൊവ്വാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മിഷേൽ വു വാൺ(36) മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ബോസ്റ്റൺ സിറ്റിയുടെ 56-ാമത് മേയറാണ് ഇവർ.
ഇതുവരെ ബോസ്റ്റൺ സിറ്റിയുടെ ചരിത്രത്തിൽ വെള്ളക്കാരനല്ലാതെ ആരും മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.ആക്ടിങ് മേയറായിരുന്ന ഡെമോക്രാറ്റിക്ക് കിം ജെനിയുടെ സ്ഥാനമാണ് മിഷേൽ ഏറ്റെടുത്തിരിക്കുന്നത്.
അനിയന്ത്രിതമായി ഉയർന്നിരിക്കുന്ന ഹൗസിങ് കോസ്റ്റിനെ തുടർന്ന് വൻ തോതിൽ വാടക വർദ്ധിപ്പിക്കുന്നതിന് അപ്പാർട്ട്മെന്റ് ഉടമസ്ഥർ നിർബന്ധിതരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ വാടക ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുമെന്നും, 'ഫെയർ ഫ്രീ' പബ്ലിക്ക് ട്രാൻസിറ്റ് സിസ്റ്റം കൊണ്ടുവരുമെന്നും ഉൾപ്പെടുത്തിയിരുന്നതു വോട്ടർമാരെ ഏറെ സ്വാധീനിച്ചിരുന്നു. ഗവൺമെന്റുമായി സഹകരിച്ചു പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കുമെന്നും മേയർ വാഗ്ദാനം നൽകിയിരുന്നു.
2013-ലാണ് ആദ്യമായി ഇവർ ബോസ്റ്റൺ കൗൺസിൽ അംഗമാകുന്നത്. 2021 വരെയും തുടർച്ചയായി സിറ്റി കൗൺസിൽ അംഗമായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്.
തായ് വാനിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്കു ജനിച്ച മകളാണ് മിഷേൽ. ഷിക്കാഗോയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ബോസ്റ്റണിലേക്ക് താമസം മാറ്റി. അവിടെ ഹാർവാർഡ് യൂണിവേഴ്സിറ്റി ലൊ സ്‌ക്കൂളിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഭർത്താവും രണ്ടു കുട്ടികളുമായി ബോസ്റ്റണിൽ താമസിക്കുന്നു.