സ്വീഡനിൽ കോവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് തടയാനായി 100-ലധികം ആളുകൾ അടങ്ങുന്ന പൊതു ഇൻഡോർ പരിപാടികളിൽ ഡിസംബർ 1 ന് വാക്‌സിനേഷൻ പാസ് അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.യൂറോപ്പിലുടനീളമുള്ള കേസുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് തടയിടാനാണ് ആരോഗ്യ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്ന ഈ നീക്കം.

സ്വീഡനിൽ ഇതുവരെ അത്തരമൊരു ഉയർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ആരോഗ്യ ഏജൻസിയുടെ പ്രൊജക്ഷൻ മോഡലുകൾ ഡിസംബറിന്റെ മധ്യത്തോടെ അണുബാധകൾ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് പ്രവചിക്കുന്നു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജനസംഖ്യയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്യൻ യൂണിയനിൽ ഏറ്റവും കുറവ് രോഗികൾ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും സ്വീഡനിലാണ് ഉള്ളത്.