- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കോവിഡ് ബാധിതർക്ക് ഇനി 10 ദിവസം ഐസൊലേഷൻ; വീട് സന്ദർശനത്തിനും പരിധിയില്ല; ഇന്ന് രാത്രി മുതൽ വിക്ടോറിയയിൽ കൂടുതൽ ഇളവുകൾ
വിക്ടോറിയയിലെ വാക്സിനേഷൻ നിരക്ക് ഉയർന്നതോടെ ഇന്ന് രാത്രി മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കും. വീട് സന്ദർശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം എടുത്ത് കളയുന്നതടക്കമുള്ള ഇളവുകളാണ് ഇന്ന് മുതൽ പ്രാബല്യത്തിലാവുക. കൂടാതെഹോസ്പിറ്റാലിറ്റി മേഖലകളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും നീക്കി
എന്നാൽ മാസ്‌ക് ധരിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കും. മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികളും പ്രൈമറി സ്‌കൂൾ ജീവനക്കാരും, പൊതുഗതാഗത സംവിധാനങ്ങളിലും, ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉപഭോക്താക്കളുമായും നേരിട്ട് സമ്പർക്കം പുലർത്തുന്ന ജീവനക്കാർകെട്ടിടത്തിനകത്തുള്ള റീറ്റെയ്ൽ സ്റ്റോറുകളിൽ ജീവനക്കാരും,ഉപഭോക്താക്കളുംആശുപത്രികൾ, കെയർ സംവിധാനങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരും ചില ജീവനക്കാരുംരോഗബാധാ സാധ്യത കൂടുതലുള്ള പോൾട്രി, സീഫുഡ് സംസ്‌കരണ കേന്ദ്രങ്ങൾ, കറക്ഷൻസ് കേന്ദ്രം എന്നിവിടങ്ങളിൽകൂടാതെ വിവാഹം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് നിയന്ത്രണവും, മാസ്‌ക് ധരിക്കുന്നതും തുടരും.
കോവിഡ് ബാധിതരും, രോഗബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവരും സ്വയം ക്വാറന്റൈൻ ചെയ്യുന്നതിനുള്ള നിയമങ്ങളിലും മാറ്റം വന്നിട്ടുണ്ട. പുതിയ നിർദ്ദേശപ്രകാരംകോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 14 ദിവസം ഐസൊലേറ്റ് ചെയ്യേണ്ട. മറിച്ച്, ഇവർ 10 ദിവസം ഐസൊലേറ്റ് ചെയ്താൽ മതി.
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കുറിച്ച് നടത്തുന്ന അന്വേഷണം (കോൺടാക്ട് ട്രേസിങ്) ഇനി ഉണ്ടാകില്ല.രോഗബാധിതർ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇനി പ്രസിദ്ധീകരിക്കില്ലരോഗബാധിതരുടെ വീടുകളിൽ ഉള്ള വാക്സിനേഷൻ പൂർത്തിയാക്കിയവർ ഇനി ഏഴ് ദിവസം ഐസൊലേറ്റ് ചെയ്താൽ മതി. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ 14 ദിവസം ഐസൊലേറ്റ് ചെയ്യണം.രോഗം സ്ഥിരീകരിക്കുന്നവർ ഓഫീസുകളിലും, സ്‌കൂളുകളിലും, ചൈൽഡ്കെയറിലും വിവരം അറിയിക്കണം.