ജിദ്ദ: കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഗൾഫിൽ നടക്കുന്നപന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവിന്റെ സൗദി വെസ്റ്റ് പ്രോഗ്രാംനവംബർ 18, 19 വ്യാഴം വെള്ളി ദിവസങ്ങളിൽ ഓൺലൈൻ സംവിദാനത്തിൽ നടക്കും..ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ വിഭാഗങ്ങളിൽ 64 ഇനങ്ങളിൽ സൗദി വെസ്റ്റ് പരിധിയിലെ 11 സെൻട്രൽ ഘടകങ്ങളിലെ യൂനിറ്റ്, സെക്ടർ, സെൻട്രൽ സാഹിത്യോത്സവിൽ വിജയിച്ചവരാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്.

ജാതി -മത വ്യത്യാസമില്ലാതെ പുരുഷ വനിത വിഭാഗങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമാവും.മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, കവിതാപാരായണം,ഖവാലി,സൂഫി ഗീതം, സംഘ ഗാനം,അറബി കാലിഗ്രഫി, ഫാമിലി മാഗസിൻ,വിവിധ ഭാഷാ പ്രസംഗങ്ങൾരചനകൾ,വായനാ മത്സരങ്ങൾ തുടങ്ങിയ ഇനങ്ങൾ സാഹിത്യോത്സവിന്റെ മാറ്റ്കൂട്ടും.64 ഇനങ്ങളിൽ മത്സരം ഉണ്ടാകും പ്രവാസി സാഹിത്യോത്സവിന് ഭാഗമായി ചരിത്ര സെമിനാർ സംഘടിപ്പിക്കപ്പെട്ടു.

കലാലയം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ മികച്ച കഥ, കവിത രചനകൾക്കുള്ള പുരസ്‌കാരം സാഹിത്യോത്സവ് വേദിയിൽ പ്രഖ്യാപിക്കും.18നു വ്യാഴം വൈകിട്ടു 8 മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമംപ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും.സി എൻ ജഹ്ഫർ (സെക്രട്ടറി കേരള എസ് എഫ് )സന്ദേശ പ്രഭാഷണം നടത്തും.

മത രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രഗൽഭ വ്യക്തിത്വങ്ങൾ പങ്കെടുക്കും.6 വേദികളിലായി സാഹിത്യോത്സവ് മത്സരങ്ങൾ നടക്കും.സാഹിത്യോത്സവ് സ്വാഗതസംഘം സംഗമം വെസ്റ്റ് നാഷനൽ ചെയർമാൻ ആഷിക് സഖാഫിയുടെ അധ്യക്ഷതയിൽ നാഷണൽ സ്വാഗതസംഘം രൂപീകരിച്ചു.ഭാരവാഹികളായി മുസ്തഫ അസ്ഹരി മദീന (ചെയർമാൻ )
ഗഫൂർ പൊന്നാട് (ജനറൽ കൺവീനർ ) മുസ്തഫ കാളോത്ത് (ഫിനാൻസ് )
മുഴദീൻകുട്ടി സഖാഫി(റിസപ്ഷൻ ) യാസർ അറഫാത്ത് (ഫെസിലിറ്റി) സുജീർ പുത്തൻപള്ളി(മീഡിയ ) റിയാസ് വഴിക്കടവ് (ഫുഡ് &ട്രാവൽ )മൂസ സഖാഫി (അവാർഡ് )അബ്ദുറഷീദ് പന്തല്ലൂർ (അഡൈ്വഡൈസ്‌മെന്റ്)ശിഹാബ് കുറുകത്താണി (പ്രോഗ്രാം )എന്നിവരെ തെരെഞ്ഞെടുത്തു.

19ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽസാഹിത്യോത്സവ് വിജയികളെ പ്രഖ്യാപിക്കും.സ്വാഗതസംഘ രൂപീകരണ സംഗമം മുസ്തഫ അസ്ഹരി ഉൽഘാടനം ചെയ്തു. യാസർ അറഫാത്ത്, സൈനുൽ ആബിദ് തങ്ങൾ, സുജീർ,അബ്ദുറഹ്‌മാൻ മയ്യിൽ തുടങ്ങിയവർ സംസാരിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും റാഷിദ് മാട്ടൂൽ നന്ദിയും പറഞ്ഞു