- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുളത്തുകാവ് പൊങ്കാല: തിരുവല്ല താലൂക്കിന് നാളെ പ്രാദേശിക അവധി
പത്തനംതിട്ട: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ പ്രാദേശിക അവധി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെയാണ് ക്ഷേത്രത്തിൽ പൊങ്കാല നടക്കുക. നാടാകെ യാഗശാലയാകുന്ന പതിവിൽ നിന്നു മാറി, ക്ഷേത്രത്തിൽ ഒരുക്കുന്ന 7 പണ്ടാരയടുപ്പുകളിൽ മാത്രമാകും പൊങ്കാല തയാറാക്കുക.
ഭക്തർക്കു പൊങ്കാലയിടാൻ അനുവാദമില്ല. ക്ഷേത്രദർശനത്തിന് അവസരമുണ്ടാകും. നാളെ പുലർച്ചെ നിർമ്മാല്യ ദർശനത്തിനും ഗണപതിഹോമത്തിനും ശേഷം ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നു പകരുന്ന ദീപം കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിനു സമീപം മേൽശാന്തിമാർ എത്തിക്കുന്നതോടെയാണു പൊങ്കാലച്ചടങ്ങുകൾ തുടങ്ങുന്നത്.
വേദപണ്ഡിതൻ രമേശ് ഇളമൺ നമ്പൂതിരി നടത്തുന്ന വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കു ശേഷം, മുഖ്യ കാര്യദർശിമാരുടെ കാർമികത്വത്തിൽ പൊങ്കാല നിവേദ്യം തയാറാക്കാനുള്ള ആദ്യ മൂന്നു പിടി ഉണക്കലരി ഇടും. തുടർന്ന് വിശിഷ്ടവ്യക്തികളും ഭക്തരും അരി പകരും.പിന്നീട് നെയ്ത്തിരിയിൽ നിലവറദീപം കൊളുത്തി പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഇവിടെനിന്നു മറ്റ് 6 പണ്ടാരയടുപ്പുകളിലും തീ പകരും. പൊങ്കാല സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ