- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫെസ്റ്റിവൽ ഓഫ് ജോയ്' നവംബർ 26 മുതൽ 28 വരെ ന്യൂയോർക്കിൽ; തങ്കു ബ്രദർ ശുശ്രുഷിക്കുന്നു
ന്യൂയോർക്ക്: ലോകം മുഴുവൻ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന 'സ്വർഗീയ വിരുന്ന്' എന്ന ക്രിസ്തിയ ഉണർവിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനുമായ തങ്കു ബ്രദർ (ഡോ. മാത്യു കുരുവിള) നവംബർ 26, 27, 28 തിയ്യതികളിൽ ന്യൂയോർക്കിലും, ഡിസംബർ 3, 4, 5 തിയ്യതികളിൽ ഡാളസിലും ശുശ്രൂഷിക്കുന്നു.
എല്ലാ വർഷവും ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വർഗീയ വിരുന്നിന്റെ സഭകളിൽ അദ്ദേഹം ശുശ്രൂഷിക്കാറുണ്ട്. വിവിധ രാജ്യക്കാരും ഭാഷക്കാരും ആരാധനയിൽ സംബന്ധിക്കാറുമുണ്ട്.
'ഫെസ്റ്റിവൽ ഓഫ് ജോയ്' എന്ന ന്യൂയോർക്കിൽ നടക്കുന്ന മൂന്നു ദിവസത്തെ ഫാമിലി കോൺഫറൻസിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകർ പങ്കെടുക്കുന്നതാണ്. ഈ ശ്രുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ബിനോയ് (സീനിയർ പാസ്റ്റർ ഹെവൻലി ഫീസ്റ്റ്, ന്യൂയോർക്ക്) 516 499 0687.