ന്യുയോർക്ക് : കോട്ടയം സി.എം.എസ് കോളേജ് അലുംനി അസ്സോസിയഷൻ ഓഫ് യു.എസ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സ്‌കോളർഷിപ്പ് വിതരണം നവംബർ 19 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു . തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് 20000 വീതം ഓരോ വർഷവും സ്‌കോളർഷിപ്പ് നൽകുന്നത് . പഠനം പൂർത്തിയാക്കുന്നത് വരെയും ഓരോ വർഷവും സ്‌കോളർഷിപ്പ് നൽകുമെന്നും കൂടാതെ പുതിയ കുട്ടികളെ കണ്ടെത്തി അവർക്കും സ്‌കോളർഷിപ്പ് നൽകുമെന്നും പ്രസിഡന്റ് പ്രൊഫ : സണ്ണി മാത്യുസ് , സിക്രട്ടറി കോശി ജോർജ് , ട്രഷറർ ഡോ.റ്റി. വി ജോൺ എന്നിവർ അറിയിച്ചു .

നവംബർ 19 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ വച്ച് ചേരുന്ന അവാർഡ് ദാന ചടങ്ങിൽ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ( ബിഷപ്പ് ഓഫ് സി.എസ്‌ഐ മദ്ധ്യകേരള ഡയോസിസ് ) മുഖ്യാതിഥിയായി പങ്കെടുക്കും .

പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : പ്രൊഫ: സണ്ണി മാത്യുസ് 2017368767 , കോശി ജോർജ് 7183148171