- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് കെപിസിസി ജനറൽ സെക്രട്ടറിമാരെ കൂടെ പുതുതായി ആവശ്യപ്പെടുന്നത് ആർക്ക് വേണ്ടിയാണെന്ന്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്ന് എൻ എസ് എഫ് ജന സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് 10 പുതിയ കെപിസിസി ജനറൽ സെക്രട്ടറിമാരെക്കൂടെ ആവശ്യപ്പെടുന്നത് ആർക്ക് വേണ്ടിയാണെന്ന് ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്ന് നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ പ്രസ്താവനയിൽ പറഞ്ഞു.
നാടാർ സമുദായം പോസ്റ്റർ ഒട്ടിക്കാനും കൊടിപിടിക്കാനും മാത്രമായി ഇനി നിൽക്കില്ലെന്നും അർഹമായ പ്രതിനിത്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് നേതാക്കൾക്കും വേണ്ടി പണവും രാഷ്ട്രീയ ജീവിതവും ഉപയോഗിച്ച സോളമൻ അലക്‌സിന് ഉണ്ടായ അനുഭവം തന്നെയാണ് നാടാർ സമുദായത്തിന് കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ നൽകുന്നതെന്നും,സമുദായത്തിന് കോൺഗ്രസ് പാർട്ടിയിൽ നാളിതുവരെ അർഹമായ പ്രതിനിത്യം ലഭിച്ചിട്ടില്ല. ഗ്രൂപ്പ് നേതാക്കൾ സ്ഥാനമാനങ്ങൾ വീതം
വയ്ക്കുമ്പോൾ 72% വരുന്ന പിന്നോക്ക ജനത പുറത്താണ്. കോൺഗ്രസിന്റെ ഈ മാടമ്പിത്തരമാണ് അതിന്റെ നാശത്തിന്റെ കാരണം. കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സമുദായത്തെ ബോധവല്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.