- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: എച്ച്.എസ്.പ്രണോയ് ക്വാർട്ടർ ഫൈനലിൽ; പ്രീ ക്വാർട്ടറിൽ കീഴടക്കിയത് ഡെന്മാർക്കിന്റെ ലോക രണ്ടാം നമ്പർ താരത്തെ
ബാലി: ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ വമ്പൻ അട്ടിമറിയുമായി ഇന്ത്യയുടെ ബാഡ്മിന്റൺ താരം എച്ച്.എസ്.പ്രണോയ് ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരമായ ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെനെ വീഴ്‌ത്തിയാണ് പ്രണോയ് ക്വാർട്ടറിലേക്ക് മുന്നേറിയത്.
മൂന്നുസെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പിന്നീടുള്ള രണ്ട് ഗെയിമുകൾ നേടിക്കൊണ്ട് പ്രണോയ് അവസാന എട്ടിലേക്ക് മുന്നേറി. സ്‌കോർ: 14-21, 21-19, 21-16.
Spectacular Performance????@PRANNOYHSPRI upsets #Tokyo2020 Olympics Champion & WR(2) Viktor Axelsen after defeating him 2-1 to storm into the QF????????
- SAI Media (@Media_SAI) November 18, 2021
He will next face compatriot @srikidambi to book a spot in the SF of #IndonesiaMasters2021
All the best boys???????? https://t.co/wUgswU7gvZ
ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരമായ കിഡംബി ശ്രീകാന്താണ് പ്രണോയിയുടെ എതിരാളി. ശ്രീകാന്ത് ലോക ആറാം നമ്പർ താരമായ ജൊനാതൻ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് ക്വാർട്ടറിലെത്തിയത്. വനിതാ വിഭാഗത്തിൽ രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്