- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷന് പോയി മടങ്ങുമ്പോൾ കനാൽ ബണ്ട് റോഡിൽ കറൻസി നോട്ടുകൾ; അരലക്ഷം രൂപ പൊലീസിന് കൈമാറി ഫർഹാനും യാസിറും; കോതമംഗലത്ത് കുരുന്നുകൾ നാടിന് മാതൃകയായത് ഇങ്ങനെ
കോതമംഗലം :കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ പൊലീസിന് കൈമാറി കുരുന്നുകൾ നാടിന് മാതൃകയായി. അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫുമാണ് കൈയിൽ കിട്ടിയ നോട്ടുകെട്ടുകൾ അവകാശിയുടെ കൈകളിൽ ഭദ്രമായി എത്തുന്നതിന് നിമിത്തമായത്.
ഇന്ന് രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനു പോയി മടങ്ങിവരവെ പിണ്ടിമന പഞ്ചായത്ത് തൈക്കാവുംപടിക്ക് സമീപമുള്ള കനാൽ ബണ്ട് റോഡിൽ നിന്നാണ് ഇവർക്ക് അരലക്ഷം രൂപയുടെ നോട്ടുകെട്ട് ലഭിച്ചത്. ഉറ്റവർ ഇടപെട്ട് വിവരം കോട്ടപ്പടി പൊലീസിൽ അറിയിച്ചു.തുടർന്ന് തുക പൊലീസിന് കൈമാറുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് പണത്തിന്റെ അവകാശി പുലിമല അമ്പലക്കാട്ട് ജോർജ്ജ് പണം നഷ്ടപ്പെട്ട ആവലാതിയുമായി പൊലീസിനെ സമീപിക്കുന്നത്.സബ്ബ്് ഇൻസ്‌പെക്ടർ അനിൽ കെ കരുണാകരൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുക ജോർജ്ജിന് കൈമാറി.പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ എസ് എം അലിയാരിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ -സാമൂഹ്യപ്രവർത്തകർ കുട്ടികളെ അഭിനന്ദിച്ചു.
കുട്ടികൾ ഇരുവരും കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും അയിരൂർ പാടം എഫ് സി അണ്ടർ ഫോർട്ടീൻ ടീമിലെ മികച്ച കളിക്കാരുമാണ് .ഫർഹാൻ ,അയിരൂർപാടം സെയ്തുകൂടി ബഷീർ ( റഷീദ്) ,ഷിംന ദമ്പതികളുടെ മകനും യാസിർ ,അയിരൂർപാടം കാപ്പുശാലിൽ അഷറഫ് അലി (മമ്മുട്ടി ) ,ഷർഫീന ദമ്പതികളുടെ മകനുമാണ്
മറുനാടന് മലയാളി ലേഖകന്.