- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ജീവനൊടുക്കി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ജീവനൊടുക്കി. സാൽമിയ പ്രദേശത്ത് ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇൻഫർമേഷൻ മന്ത്രാലയത്തിൽ ഫോൺ കോൾ ലഭിച്ചിരുന്നു.
ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഏകദേശം 65 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയാണ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആത്മഹത്യ കേസ് രജിസ്റ്റർ ചെയ്തു. തുടർ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Next Story




