- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ 38 പേർക്ക് കൂടി കോവിഡ്; ഇന്ന് ഒരു മരണം മാത്രം
റിയാദ്: സൗദി അറേബ്യയിൽ 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 പേർ പുതുതായി രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് ഒരാൾ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 33,584 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,377 ആയി. ഇതിൽ 5,38,463 പേരും സുഖം പ്രാപിച്ചു. ആകെ 8,821 പേർ മരിച്ചു. കോവിഡ് ബാധിതരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,939,182 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,472,744 എണ്ണം ആദ്യ ഡോസ് ആണ്. 22,144,525 എണ്ണം സെക്കൻഡ് ഡോസും. 1,713,369 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 321,913 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 10, മക്ക 3, ഖോബാർ 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
ന്യൂസ് ഡെസ്ക്