- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ നിക്ഷേപം: സ്വന്തം രാജ്യത്തിരുന്ന് കമ്പനി രജിസ്റ്റർ ചെയ്യാം
റിയാദ്: സൗദി അറേബ്യയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവർക്ക് സ്വന്തം രാജ്യത്തിരുന്ന് സൗദിയിൽ കമ്പനി രജിസ്റ്റർ ചെയ്യാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. രാജ്യത്ത് ബിസിനസ് ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി.
വിദേശത്ത് നിന്ന് ഓൺലൈൻ വഴി ലൈസൻസുകൾ നേടാം. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ, തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷൻ നടത്തണം. ഇതിനുള്ള സൗകര്യം ഓൺലൈൻ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ നടപടി പൂർത്തിയാക്കിയാൽ സൗദിയിൽ ബിസിനസിനുള്ള ലൈസൻസ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം.
ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) നടപടി പൂർത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്സൈറ്റ് വഴിയാണ് പൂർത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികൾ അവസാനിക്കും. ഇത് സംബന്ധിച്ച് വിവിധ ഭാഷകളിൽ വ്യാപകമായ മാർക്കറ്റിങ് കാമ്പയിൻ നടത്തും.
ന്യൂസ് ഡെസ്ക്