- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ല; സ്വത്തുക്കൾ ഇല്ല; ചികിത്സ നടത്താൻ മാർഗ്ഗം ഇല്ലാത്തതുകൊണ്ടാണ് സഹായം തേടിയത്; കലാകാരന്മാരെ കൈയൊഴിയാൻ ആവില്ലെന്നും മന്ത്രി വി.അബ്ദുറഹിമാൻ; അമ്മയ്ക്ക് കരൾ ദാതാക്കളെ തേടി മകൾ ശ്രീക്കുട്ടിയുടെ കുറിപ്പ്
കൊച്ചി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നാടക-ചലച്ചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപഴ്‌സനുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ.
കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന കെപിഎസി ലളിതക്ക് കരൾ ദാതാക്കളെ ആവശ്യപ്പെട്ട് മകൾ ശ്രീകുട്ടി ഭരതൻ. സിനിമ മേഖലയിലെ പലരും കെപിഎസി ലളിതക്ക് സഹായം ആവശ്യപ്പെട്ടുള്ള പോസ്റ്റ് സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരൾ മാറ്റിവെയിക്കൽ ശസ്ത്രക്രിയ നടത്തണമെന്നും അതിന് o+ve രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിർന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നുമാണ് പോസ്റ്റലുള്ളത്.
ഫേസ്‌ബുക്ക് കുറിപ്പ്
ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. o+veരക്തഗ്രൂപ്പിലുള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്നവർക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാൻ ദാനം ചെയ്യാം.
ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. അവർ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. ജീവിച്ചിരിക്കുന്നവരിൽ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ.
മറുനാടന് മലയാളി ബ്യൂറോ