- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐബിഎം 'കോൾ ഫോർ കോഡ്' ചലഞ്ച്; 18 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി മലയാളി ടീം
ന്യൂഡൽഹി: ഐബിഎം 'കോൾ ഫോർ കോഡ്' ചാലഞ്ചിൽ 18 ലക്ഷം രൂപ സ്വന്തമാക്കി മലയാളി ടീം. ചലഞ്ചിൽ മൂന്നാം സമ്മാനം നേടിയാണ് ടീം 18 ലക്ഷം സ്വന്തമാക്കിയത്. 1.4 കോടി രൂപയുടെ ഒന്നാം സമ്മാനവും ഇന്ത്യൻ ടീമിനാണ്. മത്സര ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ടീമുകൾക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഇമാലിന്യങ്ങൾ സംസ്‌കരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചതിനാണ് മലയാളി ടീമിനു പുരസ്‌കാരം. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ 'സാഫ് വാട്ടർ' അവതരിപ്പിച്ച ഇന്ത്യൻ ടീമിനാണ് ഒന്നാം സമ്മാനം.
യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അടക്കമുള്ള ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഇൻഫോസിസിലെ സീനിയർ പ്രൊജക്ട് മാനേജർ അനൂപ് ബാലചന്ദ്രൻ നായർ (വഞ്ചിയൂർ, തിരുവനന്തപുരം), സീനിയർ ഓപറേഷൻസ് എക്‌സിക്യൂട്ടീവ് ആഷിഖ് ദിലീപ് (കാവുംഭാഗം, തിരുവല്ല), ടെസ്റ്റ് അനലിസ്റ്റ് മീര മണിലാൽ (കുമാരപുരം, തിരുവനന്തപുരം), ടെക്‌നിക്കൽ ടെസ്റ്റ് ലീഡ് രാമസുബ്രഹ്മണ്യം വെങ്കിടേശ്വരൻ (നീറമൺകര, തിരുവനന്തപുരം), സീനിയർ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് രേഷ്മ രാജൻ കനകകുമാരി (വെളിയംകോട്, തിരുവനന്തപുരം) എന്നിവരടങ്ങിയ ടീമാണ് മൂന്നാമതെത്തിയത്.
കോൾ ഫോർ കോഡ് ജേതാക്കൾക്ക് അവരുടെ ആശയം വിപണയിലെത്തിക്കാൻ ഐബിഎമ്മും ലിനക്‌സ് ഫൗണ്ടേഷനും സഹായിക്കും 30 ദശലക്ഷം ഡോളറാണ് 5 വർഷത്തേക്ക് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.