- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ; ലേബർ നേതാവ് ഹമാസ് നേതാക്കളെ കണ്ടാൽ 10 വർഷം ജയിലിൽ; ഭീകരരുമായി യുദ്ധം പ്രഖ്യാപിച്ച് ബ്രിട്ടൻ
ഇനിയും ഒരിക്കൽ കൂടി ഹമാസ് അനുഭാവികളെ സന്ദർശിച്ചാൽ ലേബർ നേതാവ് ജെറെമി കോർബിന് പത്തുവർഷം ജയിലിൽ കഴിയേണ്ടതായി വരും. ഇന്നലെ പ്രഖ്യാപിച്ച പുതിയ നടപടികളുടെ ഭാഗമായി ഇനി ഫലസ്തീനിയൻ ഗ്രൂപ്പുകളോട് അനുഭാവം പ്രകടിപ്പിച്ചാൽ ലേബർ നേതാവിന് ശിക്ഷയനുഭവിക്കേണ്ടതായി വരും.ഇന്നലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെ ഒരു തീവ്രവാദ സംഘടനയായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചതോടെയാണിത്.ഇതുവരെ രാഷ്ട്രീയ വിഭാഗത്തെ ഹമാസിന്റെ സൈനിക വിഭാഗത്തിൽ നിന്നും മാറ്റി പ്രത്യേക സംഘടനയായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. ഹമാസിന്റെ സൈനിക സംഘടനയെ ബ്രിട്ടനിൽ 20 വർഷം മുൻപ് തന്നെ നിരോധിച്ചിരുന്നു.
പിന്നീട് വന്ന സർക്കാരുകളെല്ലാം ഹമാസിന്റെ രാഷ്ട്രീയ സംഘടനയ്ക്കെതിരെയും സമാനമായ നടപടി കൈക്കൊള്ളുവാൻ സംശയിച്ചിരുന്നു. എന്നാൽ, ഈ സർക്കാരിന്റെ സമീപനം അതല്ലെന്നാണ് പ്രീതി പട്ടേൽ വ്യക്തമാക്കുന്നത്. 2009-ൽ ഹമാസിനെ സുഹൃത്തുക്കൾ എന്നായിരുന്നു കോർബിൻ വിശേഷിപ്പിച്ചത്. മാത്രമല്ല അതിലെ ചില അംഗങ്ങളെ പാർലമെന്റിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ആ പദം ഉപയോഗിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടൻ ഹമാസിനെ പോലൊരു സംഘടനയെ പിന്തുണയ്ക്കും എന്ന് കരുതുന്നവർക്കുള്ള ശക്തമായ ഒരു താക്കീതാണ് ഈ തീരുമാനമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. പുതിയ നിയമമനുസരിച്ച് ഹമാസ രാഷ്ട്രീയ വിഭാഗത്തിലെ ആരെയെങ്കിലും സഹായിക്കുകയോ, അവർക്കായി പിന്തുണ അഭ്യർത്ഥിക്കുകയോ, അല്ലെങ്കിൽ അവരുമായി യോഗം ചേരുകയോ ചെയ്താൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കും.
അതുപോലെ ഹമാസിന്റെ ചിഹനമുള്ള വസ്ത്രം ധരിക്കുന്നതും ഹമാസ് പതാക കൈയിലേന്തുന്നതും ആറുമാസം വരെ തടവ് നേടിത്തരും. ഇന്ന് ജനപ്രതിസഭയിൽ ചർച്ചക്കെത്തുന്ന ഈ പുതിയ നിയമം ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ പ്രാബല്യത്തിൽ എത്തുമെന്നാണ് കരുതുന്നത്. വളരെക്കാലമായി ആക്രമണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് ഹമാസ് എന്ന് പ്രീതി പട്ടേൽ പറഞ്ഞു.
ഈ നീക്കം ബ്രിട്ടനിലെ യഹൂദ വംശത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹമാസ് പ്രത്യേകമായി ഉന്നം വച്ചിരുന്നത് യഹൂദരേയായിരുന്നു. യഹൂദവിരുദ്ധത എന്നത് ഇന്നും നിലനിൽക്കുന്ന ഒരു തിന്മയാണെന്നും അത് സഹിക്കില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി. ലേബർ പാർട്ടിയോടും ഈ പുതിയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രീതി പട്ടേൽ ആവശ്യപ്പെട്ടു.