- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖിയ ഇന്റർനാഷണൽ ഫുട്സാലിനു ആവേശകരമായ തുടക്കം
ദോഹ:- അസീം ടെക്‌നോളജീസ് ഖിയ ഇന്റർനാഷണൽ ഫുട്‌സാൽ ടൂർണമെന്റിന് ഗറാഫ സ്റ്റേഡിയത്തിൽ തുടക്കമായി. ഖത്തറിലെ പ്രശസ്തരായ ഇരുപത് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംബർ 17 മുതൽ ഡിസംബർ 3 വരെ ഗറാഫ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഖത്തറിൽ ആദ്യമായാണ് ഇത്തരം ഒരു ടൂർണമെന്റ് സങ്കടിപ്പിക്കുന്നത്. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരക്കുന്നു.
ഇന്നലെ നടന്ന, ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ അൽ ഹിലാൽ സ്പോർട്സ്, ഗ്രിന്റ സ്‌പോർട്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. മുഹമ്മദ് ബുൾഗാരി ഹിലാൽ സ്‌പോർട്‌സിനും ഹാശിം ആദംസ് എന്നിവർ ഗ്രിന്റക്കും വേണ്ടി ഗോളുകൾ നേടി. രണ്ടാമത്തെ മത്സരത്തിൽ കെയർ ആൻഡ് ക്യൂയർ ഗ്രൂപ്പ് ഏകപക്ഷീയമായ ഒരു ഗോളിന് ഉഗാണ്ടൻ എഫ്സിയെ പരാജയപ്പെടുത്തി. റോഷനാണ് കെയർ ആൻഡ് ക്യൂയറിനായി വിജയ ഗോൾ നേടിയത്. തുടർന്ന് നടന്ന മത്സരത്തിൽ മാദ്രെ എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇജെ എൽ പി എസ് നെ പരാജയപ്പെടുത്തി. ജോഷോ, ജൈമോൻ, ഗോഡ്‌സൺ എന്നിവർ മാദ്രേക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ അഹമ്മദ് ഇസ്മായിൽ ആണ് ഇജെ എൽ പി എസ്‌ന്റെ ആശ്വാസ ഗോൾ നേടിയത് .കൊളംബോ എഫ്‌സിയും എഫ്സി ബിദ്ദയും തമ്മിൽ നടന്ന മത്സരത്തിൽ കൊളമ്പോ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് അൽ ബിദ്ദയെ തകർത്തു. ശ്രീലങ്കൻ ടീമിനായി മുഹമ്മദ് സുഫൈദ്, മീസാബ്, നാസിം എന്നിവർ ഗോളുകൾ നേടി.
എഫ്സി സ്പീഡ് ഫോഴ്‌സ് , ഫൊർസാ മുംബൈ മത്സരത്തിൽ എതിരാളികൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഫൊർസാ മുംബായ്യെ വിജയികളായി പ്രഖ്യാപിച്ചു. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ റഫറിമാരായ യൂസുഫ് ഹദ്ദാദ്, മുഹമ്മദ് ഹദ്ദാദ്, ആഹമദ് ആദിൽ എന്നിവർ കളി നിയന്ത്രിച്ചു. ബുധനാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ വച്ച് നടന്ന മാനേജർസ് മീറ്റിൽ മുഹമ്മദ് ഹുസൈൻ അബ്ദുല്ല എമാദി (ഹമദ് മെഡിക്കൽ കോർപ്പറേഷൻ), ആഹ്‌മെദ് ഉവൈസ് (ക്യു എഫ് എ ) എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ഖിയ പ്രസിഡന്റ് ഇപി അബ്ദുറഹമാൻ ചടങ്ങിൽ അദ്യക്ഷത വഹിച്ചു. ടൂർണമന്റ് ചെയർമാൻ അസീസ് വല്ലിയിൽ (ഖ്യു എഫ് എ) ടെക്‌നികൽ കാര്യങ്ങൾ നിയന്ത്രിച്ചു. ജെനറൽ സെക്രെറ്ററി നിഹാദ് അലി സ്വാഗതം പറഞ്ഞു. കൺവീനർ ശ്രീനിവാസൻ, അബ്ദുറഹീം, കെ സി അബ്ദുരഹ്‌മാന്, ആസീം, സകീർ, ഹെൽമി, വിനൊദ് വിജയൻ, അർമാൻ, റഫീഖ്, ആഷിഫ്, ആഹ്‌മത്, എന്നിവർ നേത്രുത്തം നൽകി.