മേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടന്ന മയൂഖത്തിന്റെ പ്രാരംഭ മത്സരങ്ങൾ 2021 മാർച്ചിൽപ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണു ഉദ്ഘാടനം ചെയ്തത്. മേഖല തലത്തിൽ നടന്ന മത്സരങ്ങളിൽ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച മുപ്പത്തിയാറു മത്സരാർത്ഥികൾ സെമി-ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെനിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള ഫോമാ വനിതാ വേദിയുടെ സഞ്ചിയിനി പദ്ധതിക്ക് പണം കണ്ടെത്തുവാനും,

സ്ത്രീകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, കഴിവ് തെളിയിക്കാനുമായാണ് മയൂഖം ആരംഭിച്ചത്.

നവംബർ 20 ശനിയാഴ്ച രാവിലെ ഈസ്റ്റേൺ സമയം 10 മുതൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം മന്യ നായിഡു, മുഖ്യാതിഥിയായി പങ്കെടുക്കും. സാജ് റിസോർട്ട് സിഇഒയും ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറുമായ മിനി സാജൻ അതിഥി ജഡ്ജിയായും പങ്കെടുക്കും.

പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവർത്തകർ. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്. തോമസ് രാജനും, ജോർജ്ജ് ജോസഫും ജോർജ്ജ് പോളുമാണ് മറ്റു സഹായികൾ.

എല്ലാവരും മത്സര പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വനിതാ ഫോറം സമിതി പ്രസിഡന്റ് ലാലി കളപ്പുരക്കൽ, വി എസ് ചെയർപേഴ്സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവർ അഭ്യർത്ഥിച്ചു.