- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെല്ലൂരിൽ കനത്തമഴയിൽ ഇരുനില വീട് തകർന്നുവീണു; പുഴയിൽ ഒലിച്ചുപോയി
ചെന്നൈ: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കനത്തമഴയിൽ വെല്ലൂരിൽ പുഴയുടെ തീരത്തുള്ള രണ്ടുനില വീട് ഒലിച്ചുപോയി. പാലാർ പുഴയുടെ തീരത്ത് നിർമ്മിച്ച വീടാണ് കുത്തൊഴുക്കിൽ ഒലിച്ചുപോയത്. തീരം ഇടിഞ്ഞതിനെ തുടർന്ന് വീട് വെള്ളത്തിലേക്ക് തകർന്നുവീഴുകയായിരുന്നു. വീട്ടിലുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി എന്നാണ് റിപ്പോർട്ടുകൾ. ദുരന്തത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോയുടെ തുടക്കത്തിൽ പുഴയുടെ തീരത്ത് വീണു, വീണില്ല എന്ന മട്ടിൽ കെട്ടിടം നിൽക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്കം കെട്ടിടം വെള്ളത്തിലേക്ക് തകർന്നുവീഴുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.
കനത്ത മഴയിൽ തമിഴ്‌നാട്ടിൽ വലിയ തോതിലുള്ള നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വെല്ലൂരിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണ് ഒൻപത് പേരാണ് മരിച്ചത്. നിരവധിയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി.
കനത്തമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചതായാണ് വിവരം. വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ന്യൂസ് ഡെസ്ക്