ന്യൂഡൽഹി: ഡൽഹി ഗുരുഗ്രാമിൽ വൻ സ്വർണവേട്ട. 42 കോടി വിലവരുന്ന 85 കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി, യന്ത്രഭാഗങ്ങൾ എന്ന വ്യാജേനയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു.

ഡൽഹി ഛത്താർപുർ, ഗുഡ്ഗാവ് ജില്ലകളിലായിട്ടാണ് അധികൃതർ തിരച്ചിൽ നടത്തിയത്. വ്യത്യസ്ത യന്ത്രഭാഗങ്ങളുടെ രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദക്ഷിണകൊറിയ, തായ്വാൻ സ്വദേശികളാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കോടി വിലവരുന്ന 2.5 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കഴിഞ്ഞ 16ന് വിമാനത്തിലെ ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കസ്റ്റംസ് പിടികൂടി.