- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിജി വിദ്യാർത്ഥികൾക്ക് നെറ്റ് എഴുതാം; തിങ്കളാഴ്ച തുടങ്ങേണ്ട രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ കേരള സർവകലാശാല മാറ്റി
തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കാനിരുന്ന കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പിജി പരീക്ഷകൾ ഡിസംബർ ആറു മുതൽ പുനഃക്രമീകരിച്ചു. രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സർവകലാശാല പരീക്ഷയും യുജിസി നെറ്റ് പരീക്ഷയും ഒരേ ദിവസം ആയതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. 22ാം തീയതിയാണ് നെറ്റ് പരീക്ഷ ആരംഭിക്കുന്നത്. കേരള സർവകലാശാല 15ാം തീയതി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂൾ ചെയ്തത്. ഇതോടെ നെറ്റ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ വെട്ടിലായി.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി യൂണിയൻ ഉൾപ്പെടെ അധികൃതർക്കു നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ സർവകലാശാലയുടെ നടപടി.
മറുനാടന് മലയാളി ബ്യൂറോ
Next Story