- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജൈവവൈവിധ്യങ്ങളുടെ കലവറയും നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലവുമായ മാടായിപ്പാറയുടെ തനിമ നശിപ്പിക്കുന്നതിനെതിരേ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി.മാടായിപാറയുടെ ജൈവവൈവിധ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ കൃത്രിമ പ്രകാശമാലിന്യം സൃഷ്ടിച്ചും നിരവധി വാഹനങ്ങൾ കൊണ്ടുവന്നും സിനിമാചിത്രീകരണം നടത്തുന്നതിനുമെതിരേയാണ് മാടായിപ്പാറ സംരംക്ഷണസമിതി രംഗത്തെത്തിയത്.
എന്ത് വിലകൊടുത്തും ഇത് പ്രതിരോധിക്കുമെന്ന് സമിതി ചെയർമാൻ പി.പി.കൃഷ്ണൻ, സെക്രട്ടറി കെ.പി.ചന്ദ്രാംഗദൻ എന്നിവർ അറിയിച്ചു. പൊലീസ് ഇത്തരം പരിസ്ഥിതിവിരുദ്ധ പ്രവർത്തനത്തെ തടയണമെന്നും അവർ ആവശ്യപ്പെട്ടു.
സിനിമാചിത്രീകരണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ദേവസ്വത്തിന്റെ അനുമതിയുണ്ടെങ്കിലും മാടായിപ്പാറയിലെ പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ പൊലീസ് നിസ്സംഗത കാണിക്കരുത്. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്നും ഈ ഉത്തരവ് നമ്പർ സഹിതം ജനങ്ങൾക്കുള്ള ബോധവത്കരണ പരസ്യ ഫലകം പൊലീസ് പാറയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവർ സമിതി നേതാക്കൾ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ