- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലപാട് കടുപ്പിച്ച് കർണാടകം; ആർ ടി പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ അതിർത്തിയിൽ ഇറക്കിവിട്ടു; പ്രതിഷേധം ശക്തം
കണ്ണൂർ: കണ്ണുരിൽ നിന്നും മാക്കൂട്ടം ചുരത്തിലൂടെ കർണാടകയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കടത്തിവിടുന്നുണ്ടെങ്കിലും പരിശോധന ശക്തമാക്കി കർണാടക സർക്കാർ. ബംഗ്‌ളൂരിലേക്ക് കണ്ണുരിൽ നിന്നും പോകുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ശക്തമായിട്ടുണ്ട്.
ഇതില്ലാതെ സഞ്ചരിക്കുന്ന മൂന്ന് യാത്രക്കാരെ മാക്കൂട്ടം ചുരത്തിൽ ഇറക്കിവിട്ടതിനു ശേഷമാണ് കെ.എസ്.ആർ.ടി.സി ബസ് അതിർത്തി കടത്തിവിട്ടത്.ഇന്ന് പുലർച്ചെ കണ്ണുർ ഡിപ്പോയിൽ നിന്നും ബംഗ്‌ളൂരിലേക്ക് സർവീസ് നടത്തിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. എന്നാൽ കർണാടക ആർ .ടി.സി ബസ് സർവീസുകൾ ഇന്നലെ പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഓടിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിവരം.
വരും ദിനങ്ങളിൽ മൈസൂര്, വീരാജ് പേട്ട എന്നീ സ്ഥലങ്ങളിലേക്കും ബംഗ്‌ളരിലേക്കും കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ ടി.സി കണ്ണൂർ ഡിപ്പോ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.