- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട്; രാജ്യത്ത് വിമാനത്താവളങ്ങൾ ഇരട്ടിയാക്കും: 2024 ഓടെ 200 എണ്ണം ലക്ഷ്യമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ൽ അധികമാക്കാനാണ് പദ്ധതി.
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തിൽ ഓരോ ജില്ലയിലും ഒരു ഹെലിപോർട്ട് എങ്കിലും സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സീ പ്ലെയിൻ വിഷയത്തിൽ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ മൂലധന പിന്തുണ നൽകണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വ്യോമയാന മേഖലയിൽ പ്രവർത്തന ചെലവിന്റെ സിംഹഭാഗം വഹിക്കേണ്ടി വരുന്ന ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങൾ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വ്യോമയാന മേഖലയിൽ പ്രവർത്തന ചെലവിൽ വലിയ കുറവ് വരും. നിലവിൽ വിമാന ഇന്ധനങ്ങൾക്ക് ഏറ്റവും ഉയർന്ന തോതിൽ വാറ്റ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ന്യൂസ് ഡെസ്ക്