- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ വിവാഹബന്ധത്തിലുള്ള മകളെയും വിവാഹം കഴിച്ചു; കാമുകനായ 57-കാരനെ 70-കാരി ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
മുംബൈ: ആദ്യ വിവാഹബന്ധത്തിലുള്ള മകളെയും വിവാഹം കഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ കാമുകനായ 57-കാരനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വടാലയിൽ താമസിക്കുന്ന ബിമൽ ഖന്നയെയാണ് കാമുകിയായ ശാന്തി പാൽ(70) കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച വടാലയിലെ വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. ബിമൽ ഖന്നയും കാമുകിയായ ശാന്തി പാലും വർഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്. അടുത്തിടെ ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ ബിമൽ ഖന്ന വിവാഹം ചെയ്തു. ഇതിലുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച ബിമൽ ഖന്ന വീട്ടിലെത്തിയപ്പോൾ ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ബിമൽ തന്റെ മകളുടെ ജീവിതം നശിപ്പിച്ചെന്ന് ആരോപിച്ചാണ് ശാന്തിപാൽ വഴക്കുണ്ടാക്കിയത്. വഴക്കിനിടെ 70-കാരി കാമുകന്റെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. നേരത്തെ മസ്തിഷ്‌കാഘാതം വന്ന് ചികിത്സ തേടിയിരുന്ന ബിമൽ ഖന്ന അടിയേറ്റയുടൻ ബോധരഹിതനായി. തുടർന്ന് പിറ്റേ ദിവസം ശാന്തിപാൽ തന്നെ ബിമൽഖന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുഴഞ്ഞുവീണ് പരിക്കേറ്റതാണെന്നായിരുന്നു ഇവർ ഡോക്ടർമാരോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടമാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടവും നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആക്രമണത്തിലുണ്ടായ പരിക്കാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ശാന്തിപാലിനെ ചോദ്യംചെയ്തത്. ഇതോടെ സംഭവം കൊലപാതകമാണെന്നും ബിമൽഖന്നയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായും ഇവർ സമ്മതിക്കുകയായിരുന്നു.
പഞ്ചാബ് സ്വദേശിയായ ശാന്തിപാലും മകളും 1984-ലെ സിഖ് കലാപത്തിന് ശേഷമാണ് മുംബൈയിലെത്തുന്നത്. അന്ന് പരിചയപ്പെട്ട ബിമൽ ഖന്നയാണ് ഇവർക്ക് സംരക്ഷണം നൽകിയത്. തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ബിമൽ ഖന്നയുമായുള്ള ബന്ധത്തിൽ ശാന്തിപാലിന് ഒരു മകൾ കൂടിയുണ്ട്. ഇതിനിടെയാണ് ശാന്തിപാലിന്റെ ആദ്യ വിവാഹത്തിലുള്ള മകളെ ബിമൽ ഖന്ന വിവാഹം കഴിച്ചത്.
ന്യൂസ് ഡെസ്ക്