- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മയൂഖം 2021 മധ്യമേഖല കിരീടം ഡോണ അലക്സിന്
ഫോമാ വനിതാ വേദിയും Flowers TV USA യും സംയുക്തമായി സംഘടിപ്പിക്കുന്ന മയൂഖം വേഷ വിധാന മത്സരത്തിൽ മധ്യ മേഖലയിൽ നിന്നുള്ള കിരീടം ഡോണ അലക്‌സ് സ്വന്തമാക്കി. ദീപ്തി രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തി.
ജേതാക്കൾക്കുള്ള കിരീട ധാരണ ചടങ്ങിൽ ഡോണ അലക്സിനെ ഫോമായുടെ 2018 ലെ ക്യൂൻ സാറാ അനിലും, ഫസ്റ്റ് റണ്ണർ അപ്പ് ദീപ്തി രാജഗോപാലിനെ മനോരമ ന്യൂസ് അവതാരക നിഷ പുരുഷോത്തമനും കിരീടമണിയിച്ചു . സെക്കൻഡ് റണ്ണർ അപ്പ് ജിസ ചിറമേലിനെ ജൂബി വള്ളിക്കളം- ഫോമാ നാഷണൽ വനിതാ വേദി വൈസ് ചെയർപേഴ്സൺ കിരീടമണിയിച്ചു. കൊല്ലം എംപി- ശ്രീ എൻ കെ പ്രേമചന്ദ്രൻ, പാലാ എംഎൽഎ - മാണി സി കാപ്പൻ, അങ്കമാലി എം എൽ എ - ശ്രീ റോജി എം ജോൺ, ഏഷ്യാനെറ്റ്, കൈരളി, മനോരമ മീഡിയ പ്രതിനിധികൾ , ഫോമാ ദേശീയ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറർ തോമസ് ടി.ഉമ്മൻ , ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ:. ട്രഷറർ- ബിജു തോണിക്കടവിൽ , മധ്യ മേഖല ആർ.വി.പി- ജോൺ പാട്ടപ്പതിയിൽ ദേശീയ സമിതി . അംഗങ്ങൾ, ജോൺസൺ കണ്ണോക്കാടൻ, ആന്റോ കവലയ്ക്കൽ, മധ്യ മേഖലാ ഫോമാ വനിതാ സമിതി ചെയർപേഴ്സൺ റോസ് വടകര,യുവജന പ്രതിനിധി കാൽവിൻ കവലയ്ക്കൽ, മറ്റു മധ്യ മേഖലയിൽ നിന്നുള്ള ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വിന്നേഴ്‌സ് ഡിപ്പോ - അരുൺ നെല്ലാമറ്റം, വയലറ്റ് വയലറ്റ്, ടോം സണ്ണി ഏരൂരിക്കൽ എന്നിവരായിരുന്നു പരിപാടിയുടെ പ്രായോജകർ..