- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെന്റ് ഫ്‌ളയർ പ്രകാശനം ചെയ്തു
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ അക്കാദമി കോർട്ടിൽ നടത്തുന്ന യശ:ശരീരനായ മലയാള ചലച്ചിത്രനടൻ
ശ്രീ. നെടുമുടിവേണു സ്മാരക എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫ്‌ളയർ പ്രകാശനം 19 നവംബർ 2021 വെള്ളിയാഴ്ച മംഗഫിൽ നടന്നു.
അജ്പാക് സ്പോർട്സ് വിങ്ങിന്റെ ജനറൽ കൺവീനർ ലിബു പായിപ്പാടിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർ അപക്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് മാനേജർ ജാബർ അലി ഫ്‌ളയർ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തിൽ പ്രസിഡണ്ട് രാജിവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ ബിനോയി ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഭാരവാഹികളായ സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, അശോകൻ വെൺമണി, ബിജി പള്ളിക്കൽ, അബ്ദുറഹ്‌മാൻ പുഞ്ചിരി, ബാബു തലവടി, പ്രജീഷ് മാത്യു എന്നിവർ സംസാരിച്ചു. യോഗത്തിൽ ഹരി പത്തിയൂർ സ്വാഗതവും സുമേഷ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.