കുവൈറ്റ് സിറ്റി: ഓ ഐ സി സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 വൈകിട്ട് 7 :30 ഓ ഐ സി സി ഓഫീസിൽ അനുസ്മരണ സമ്മേളനം നടത്തി.

ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഓ ഐ സി സി നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ യോഗം ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി. ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കലേഷ് ബി പിള്ളൈ നന്ദിയും പറഞ്ഞു.

ഓ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ദിഖ് അപ്പകൻ, നാഷണൽ എക്‌സിക്യൂട്ടീവ് അംഗം അബ്ദുൽ റഹിം പുഞ്ചിരി, യൂത്ത് വിങ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇലിയാസ് പുതുവാച്ചേരി,യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ ,കുര്യൻ തോമസ് , വിജോ പി തോമസ്, മാണി ചാക്കോ,ഈപ്പൻ ജോർജ്, ചന്ദ്രമോഹൻ എന്നിവർ ആശംസ പ്രസംഗം നടത്തി.