- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാതർക്കം: ശാശ്വത പരിഹാരത്തിന് നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണം; കോതമംഗലത്ത് മതസൗഹാർദ്ദ സദസ്
കോതമംഗലം: സഭാതർക്കം, ശാശ്വത സമാധാനത്തിന് നിയമ പരിഷ്‌കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതസൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലം ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് മത സൗഹാർദ്ദ സദസ് സംഘടിപ്പിച്ചത്.
സമിതി ചെയർമാൻ എ. ജി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎൽഎ ആന്റണി ജോൺ, യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
യോഗത്തിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ ടോമി പ്രമേയം അവതരിപ്പിച്ചു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീർ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസി സാജു, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി .സി ചാക്കോ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയം മുന്മന്ത്രി ടി യു കുരുവിള, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം. എസ് എൽദോസ്, മതമൈത്രി നേതാക്കന്മാരായ കെ. എ നൗഷാദ്, അഡ്വക്കേറ്റ് രാജേഷ് രാജൻ, ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.