കോതമംഗലം: കോഴിക്കോട് നടന്ന സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് മീറ്റിൽ സീനിയർ വിഭാഗം ഷോട്ട് പുട്ടിലും , ഡിസ്‌കസ് ത്രോയിലും ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടിക്ക് (കോതമംഗലം) ഒന്നാം സ്ഥാനം. എറണാകുളം ജില്ലയെ പ്രതിനിധികരിച്ചാണ് ജയിംസ് മാത്യു മത്സരത്തിൽ പങ്കെടുത്തത്.

എറണാകുളം ജില്ലാ അത് ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റും, അത് ലറ്റിക് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ജെയിംസ് മാത്യു.