- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത് സർക്കാർ വികസനത്തിന്റെ വേഗം കൂട്ടി വരികയാണ്; വികസന പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് എ.വിജയരാഘവൻ
തിരുവനന്തപുരം: വികസന പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അസത്യമായ പ്രസ്താവനകളാണു യുഡിഎഫും ബിജെപിയും സർക്കാരിനെതിരെ നടത്തുന്നത്. വികസന പദ്ധതികളെ എതിർക്കുമെന്നു യുഡിഎഫ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സർക്കാർ വികസനത്തിന്റെ വേഗം കൂട്ടി വരികയാണ്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ഓരോന്നായി ഇടതു സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരവും മിണ്ടുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കിഫ്ബി മികച്ച മൂലധന നിക്ഷേപ രീതിയാണ്. സിഎജിയുടെ അഭിപ്രായം അവരുടെ പരിധിക്ക് അപ്പുറമുള്ളതാണ്. കിഫ്ബിക്കെതിരെ നടക്കുന്നതു തെറ്റായ പ്രചാരവേലയാണ്. കേന്ദ്രത്തിൽ നിന്നും ഒരു സഹായവും സംസ്ഥാനത്തിനു ലഭിക്കുന്നില്ല. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഈ മാസം 30-നു ജില്ലായടിസ്ഥാനത്തിൽ സിപിഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം രാജ്യത്തു വർധിച്ചു വരികയാണ്. ഇതിനെതിരെ അടുത്ത മാസം ഏഴിനു സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ