- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന് വാഹനാപകടത്തിൽ പരുക്ക്; അപകടമുണ്ടായത് വണ്ടൂരിൽ നിന്ന് മടങ്ങുമ്പോൾ; പരിക്ക് ഗുരുതരമല്ല
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന് വാഹനാപകടത്തിൽ പരുക്ക്. വണ്ടൂരിൽ നിന്ന് മടങ്ങവേ ശനിയാഴ്ച രാത്രിയിലാണ് അപകടം. നിസ്സാരമായ പരുക്കേറ്റു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. തലയിൽ പരുക്കേറ്റതിനെ തുടർന്ന് ആറ് തുന്നലിട്ടു.
കാളികാവിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റിനും നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.
Next Story




