- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം-നാഗർകോവിൽ പാതയിലെ മണ്ണിടിച്ചിൽ: തിങ്കളാഴ്ച നാല് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരം-നാഗർകോവിൽ പാതയിൽ മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ ട്രാക്ക് പുരുദ്ധാരണ പ്രവൃത്തികൾ തുടരുന്നതിനാൽ തിങ്കളാഴ്ച നാല് ട്രെയിനുകൾ റദ്ദാക്കി. എതാനും ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്.
കൊല്ലം - തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ: 06425), നാഗർകോവിൽ- തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ: 06426), തിരുവനന്തപുരം- നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ: 06427), തിരുവനന്തപുരം - നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ: 06435) എന്നിവയാണ് പൂർണമായും റദ്ദ് ചെയ്തത്.
വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷനുകളിലെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ സെക്കന്തരാബാദ് നിന്നുള്ള ശബരി എക്സ്പ്രസ്സ്, നിസാമുദ്ദിൻ നിന്നുള്ള എറണാകുളം പ്രതിവാര എക്സ്പ്രസ്സ് ട്രെയിനുകൾ റദ്ദ് ചെയ്തു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സെക്കന്തരാബാദ് നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് - തിരുവനന്തപുരം പ്രതിദിന ശബരി എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ-17230) റദ്ദ് ചെയ്തു. ചൊവാഴ്‌ച്ച(23.11.21) പുറപ്പെടേണ്ട നിസാമുദ്ദിൻ -എറണാകുളം പ്രതിവാര ട്രെയിൻ (ട്രെയിൻ നമ്പർ-12646) റദ്ദ് ചെയ്തു.
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ
1. 19577 തിരുനെൽവേലി- ജാംനഗർ ദ്വൈവാര എക്സ്‌പ്രസ് 22ന് (തിങ്കൾ) തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (ഭാഗികമായി റദ്ദ് ചെയ്ത സെക്ഷൻ: തിരുനെൽവേലി - തിരുവനന്തപുരം).
2. 22627 തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി - തിരുവനന്തപുരം )
3. 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (തിരുവനന്തപുരം - തിരുനെൽവേലി)
4. 16730 പുനലൂർ- മധുര എക്സ്‌പ്രസ് 22ന് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (പുനലൂർ - തിരുനെൽവേലി)
5. 16724 കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി, 22ന് നാഗർകോവിൽ നിന്ന് സർവീസ് ആരംഭിക്കും. (കൊല്ലം - നാഗർകോവിൽ).
6. 16650 നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - തിരുവനന്തപുരം)
7. 16649 മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്ജം 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം - നാഗർകോവിൽ)
8. 16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - തിരുവനന്തപുരം).
9. 16605 മംഗലാപുരം- നാഗർകോവിൽ ഏറനാട് എക്സ്പ്രസ് 22ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം - നാഗർകോവിൽ)
10. 16525 കന്യാകുമാരി- കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്‌പ്രസ് 22ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. (കന്യാകുമാരിക്ക് -കൊല്ലം).
11. 16366 നാഗർകോവിൽ -കോട്ടയം ഡെയ്‌ലി എക്സ്പ്രസ് 22ന് കായംയംകുളം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. (നാഗർകോവിൽ - കായംകുളം).
12. 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ് 22ന് തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും (തിരുനെൽവേലി - ഗുരുവായൂർ)
13. 16729 മധുരൈ - പുനലൂർ എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. (തിരുനെൽവേലി - പുനലൂർ)
14. 16723 ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. (നാഗർകോവിൽ - കൊല്ലം).
15. 16526 കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. (കന്യാകുമാരി - കൊല്ലം).
16. 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്‌പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും. (ഗുരുവായൂർ - തിരുനെൽവേലി).
17. 19578 ജാംനഗർ- തിരുനെൽവേലി ജംഗ്ഷൻ ദ്വൈവാര എക്സ്‌പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. (തിരുവനന്തപുരം-തിരുനെൽവേലി).
മറുനാടന് മലയാളി ബ്യൂറോ