തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാകുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും സുധാകരൻ ആരോപിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം എന്ന സന്ദേശവുമായാണ് കോൺഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു.