- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വൈദ്യുതിയും തീർത്ഥാടനവും സൗജന്യം; ഇഹലോകവും പരലോകവും സുന്ദരമാക്കാൻ ഞങ്ങൾക്ക് കഴിയും'; ഉത്തരാഖണ്ഡിൽ വാഗ്ദാനപ്പെരുമഴയുമായി കേജ്രിവാൾ
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ വാഗ്ദാനപ്പെരുമഴയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സൗജന്യ തീർത്ഥാടനം അടക്കമുള്ള വാഗ്ദാനമാണ് കെജ്രിവാൾ നൽകുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ചാൽ ജനങ്ങൾക്കു നൽകുന്ന ആദ്യ സമ്മാനമാവും ഇതെന്ന് കേജ്രിവാൾ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനാണ് ഇങ്ങനെയൊരു പ്രഖ്യാപനം.
Uttarakhand बदलाव के लिए तैयार।
- AAP (@AamAadmiParty) November 21, 2021
हरिद्वार में मुख्यमंत्री श्री @ArvindKejriwal जी का विशाल Roadshow ????#KejriwalTeerthYatraYojana pic.twitter.com/apqrWVKCh0
ഹിന്ദുമത വിശ്വാസികൾക്ക് സൗജന്യ അയോധ്യ യാത്രയും മുസ്ലിം മതസ്ഥർക്ക് സൗജന്യ അജ്മീർ യാത്രയും സിഖ് വിശ്വാസികൾക്ക് സൗജന്യ കർതാർപുർ സാഹിബ് യാത്രയുമാണ് കെജ്രിവാളിന്റെ വാഗ്ദാനം.
ഹരിദ്വാറിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെജ്രിവാൾ ജനങ്ങൾക്ക് ഈ വാഗ്ദാനം നൽകിയത്. ഡൽഹിയിൽ മുതിർന്ന പൗരന്മാർക്ക് ഹരിദ്വാർ, ഋഷികേശ് ഉൾപ്പടെ 12 പുണ്യസ്ഥലങ്ങളിലേക്ക് തീർത്ഥാടന പദ്ധതി കൊണ്ടുവന്ന കാര്യവും ഡൽഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാംലല്ല സന്ദർശിച്ചപ്പോഴാണ് അയോധ്യയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആശയം തോന്നിയത്. ഡിസംബർ മൂന്നിന് സൗജന്യ അയോധ്യ യാത്രക്കായുള്ള ട്രെയിൻ പുറപ്പെടുമെന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
'ഇതു കൂടാതെ സംസ്ഥാനത്തെ മുസ്ലിം സഹോദരങ്ങൾക്ക് അജ്മീരിലേക്കും സിഖ് സഹോദരർക്ക് കർതാർപുരിലേക്കും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ വൈദ്യുതി, എല്ലാ യുവാക്കൾക്കും തൊഴിൽ എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കും'- ഡൽഹി മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
'രാജ്യ തലസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർ അവരുടെ സഹോദരനെപ്പോലെയാണ് എന്നെ കാണുന്നത്. ഉത്തരാഖണ്ഡിൽ സമഗ്രമാറ്റം കൊണ്ടുവരാൻ ആം ആദ്മി പാർട്ടിക്ക് സാധിക്കും. അതുകൊണ്ട് ഞങ്ങൾക്കു വോട്ട് ചെയ്യൂ. നിങ്ങളുടെ ഇഹലോകവും പരലോകവും സുന്ദരമാക്കാൻ ഞങ്ങൾക്ക് കഴിയും'- കേജ്രിവാൾ കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സമാനമായ പദ്ധതി നടപ്പിലാക്കും. എല്ലാ മതസ്ഥരും ഈ പദ്ധതിയുടെ ഭാഗമാവും. സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന രാജ്യത്തെ ആദ്യത്തെ പാർട്ടി എ.എ.പിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കൊപ്പം സൗജന്യ തീർത്ഥാടനവുമൊരുക്കുകയാണ് തങ്ങൾ. ഇതാണ് പാർട്ടിയുടെ സാധാരണക്കാർക്ക് നേരെയുള്ള കരുതലെന്നും കെജ്രിവാൾ വ്യക്തമാക്കി.
'ഡൽഹി ജനത ഒരവസരം തന്നപ്പോൾ ഞങ്ങൾ ഡൽഹിയെ അപ്പാടെ മാറ്റി. ഉത്തരാഖണ്ഡിൽ ഒരവസരമാണ് ഞങ്ങൾ ചോദിക്കുന്നത്. മറ്റ് പാർട്ടികളെ കുറിച്ചെല്ലാം നിങ്ങൾ മറന്നുപോകും', കെജ്രിവാൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്