പനാജി: ഐഎസ്എല്ലിൽ ഇന്ന് നടന്ന ഈസ്റ്റ് ബംഗാൾ-ജംഷഡ്പുർ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ജംഷഡ്പൂരിന്റെ നെറുജസ് വലസ്‌കിയുടെ ഓൺഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്.

ആദ്യ പകുതിയിൽതന്നെ ജംഷഡ്പുർ ഗോൾ മടക്കി. പീറ്റർ ഹാർട്‌ലി ആണ് ജംഷഡ്പൂരിന്റെ സമനില ഗോൾ കണ്ടെത്തിയത്. ഇതിനുശേഷം അധികം അവസരങ്ങൾ രണ്ട് ടീമുകളും സൃഷ്ടിച്ചില്ല.