- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുജിസിയെ വെറും നിർദേശങ്ങളും മാനദണ്ഡങ്ങളും നൽകാനുള്ള കമീഷനായി മാറ്റാനാണ് നീക്കം; ദേശീയവിദ്യാഭ്യാസ നയം പുലർത്തുന്നത് സാമൂഹ്യനീതിയിൽ കുറ്റകരമായ മൗനമെന്ന് മന്ത്രി ആർ ബിന്ദു

X
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം സാമൂഹ്യനീതിയുടെ കാര്യത്തിൽ കുറ്റകരമായ മൗനം പുലർത്തുന്നതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. സാമൂഹ്യമായി ദുർബലരായ ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വിഷയത്തിൽ ഒരു ശുപാർശയും നയത്തിൽ ഇല്ല. ജനസംസ്‌കൃതി സംഘടിപ്പിച്ച 'ഉന്നതവിദ്യാഭ്യാസം: കേരളത്തിന്റെ വീക്ഷണവും വെല്ലുവിളികളും' സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസമേഖലയിൽ സാമ്പത്തികസഹായങ്ങൾ അനുവദിക്കൽ ഉൾപ്പെടെ സർക്കാരിന്റെ ചുമതലകളെക്കുറിച്ച് നയത്തിൽ കാര്യമായ പരാമർശങ്ങളില്ല. സംവരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. യുജിസിയെ വെറും നിർദേശങ്ങളും മാനദണ്ഡങ്ങളും നൽകാനുള്ള കമീഷനായി മാറ്റാനാണ് നീക്കമെന്നും മന്ത്രി പറഞ്ഞു.
Next Story

