- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി ഒന്നു മുതൽ ചെരിപ്പിനും തുണിത്തരങ്ങൾക്കും വില കൂടും; ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉത്തരവ്
ന്യൂഡൽഹി: ചെരിപ്പിനും തുണിത്തരങ്ങൾക്കും ജനുവരി ഒന്നു മുതൽ വില കൂടുന്നു. 1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരിപ്പിനും ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് 12 % ആക്കി. സെപ്റ്റംബറിൽ ജിഎസ്ടി കൗൺസിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.
ആയിരം രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് 5 %, അതിനു മുകളിൽ 18 % എന്നിങ്ങനെയാണു നിലവിൽ ജിഎസ്ടി. ഇത് ഏകീകരിച്ച് എല്ലാറ്റിനും 12 % ആക്കും. ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങൾക്കു വില കുറയും. വൈകാതെ കൂടുതൽ ഉൽപന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റമുണ്ടാകും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്ത് ജിഎസ്ടി കൗൺസിലിനു നൽകും.
Next Story