- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബവേറിയയിൽ ബാറുകളും ക്‌ളബ്ബുകളും അടയ്ക്കുന്നു; ക്രിസ്തുമസ് ഷോപ്പിങിനും നിരോധനം; ഓസ്ട്രിയയും സമ്പൂർണ ലോക് ഡൗണിലേക്ക്
കോവിഡ് വ്യാപനം തടയുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുകയാണ്. ക്രിസ്തമുസ് വിപണികൾ അടക്കം നിർത്തിവയ്തക്കാൻ ആണ് മിക്ക രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബാറുകളും ക്‌ളബ്ബുകളും അടച്ചിടാൻ ബവേറിയൻ സർക്കാർ ഉത്തരവിറക്കി.
വാക്‌സിനെടുത്തവർക്കും രോഗം വന്നു മാറിയവർക്കും മാത്രമായി പല പൊതുസ്ഥലങ്ങളിലും പ്രവേശനം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം ബവേറിയൻ സർക്കാർ പുറത്തിറക്കിയത്.ഇതിനൊപ്പം ബുധനാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക്, ബവേറിയയിലെ ക്ലബ്ബുകൾ, ഡിസ്‌കോകൾ, ബാറുകൾ, പബ്ബുകൾ, വേശ്യാലയങ്ങൾ തുടങ്ങി എല്ലാ രാത്രി ജീവിതങ്ങളും അടച്ചിടാൻ ഒരുങ്ങുകയാണ്. ഇതോടെ രാത്രി 10 മണിക്ക് റെസ്റ്റോറന്റുകൾ അടച്ചിടേണ്ടിവരും. അതിനാൽ ആസൂത്രണം ചെയ്ത ക്രിസ്മസ് രാത്രികൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവരും
ബവേറിയൻ ജനസംഖ്യയിൽ 65.9 ശമതാനം പേർ മാത്രമാണ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്. ദേശീയ ശരാശരിയായ 68 ശമതാനത്തെക്കാൾ കുറവാണിത്.കൂടുതൽ വാക്‌സിനേഷ്ൻ സെന്ററുകൾ തുറക്കാനും സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഡിസംബർ പതിനഞ്ച് വരെ ഊർജിത വാക്‌സിനേഷൻ യജ്ഞം തന്നെയാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഓസ്ട്രിയയിലുംസമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ തരംഗത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ആദ്യരാജ്യമാണ് ഓസ്ട്രിയ.