- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ബാംഗ്ലൂർ നോർക്ക അപേക്ഷകൾ സമർപ്പിച്ചു
ബാഗ്ലൂർ, ചന്ദാപുര ആനേക്കൽ പ്രദേശത്തുള്ള മലയാളി കൂട്ടായ്മയായ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ സമാഹരിച്ച നോർക്ക കർഡുകൾക്കുള്ള അപേക്ഷകൾ ബാംഗ്ലൂർ നോർക്ക ഡെവലപ്പ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നന്മയുടെ രക്ഷാധിരികളായ ജിൻസ് അരവിന്ദ്, വിശ്വാസ് എ എം, പ്രസിഡന്റ് നീരജ് പണിക്കർ, ട്രഷറർ പ്രവീൺകുമാർ എന്നിവരാണ് നോർക്ക ബാംഗ്ലൂർ ഓഫിസിലെത്തി അപേക്ഷകൾ സമർപ്പിച്ചത്.
ബാംഗ്ലൂരിലെ മലയാളികളുടെ ഉന്നമനത്തിനായി നോർക്ക ചെയ്യുന്ന സംഭാവനകളെ നന്മ അഭിനന്ദിച്ചു. കേരള സർക്കാരിന്റെ നോർക്ക ചെയ്തുവരുന്ന ക്ഷേമ പദ്ധതികൾ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെട്ടതാണെന്ന് നന്മ അറിയിച്ചു.
Next Story