- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ കെയർ ഗ്രൂപ്പിന്റ ആഭിമുഖ്യത്തിൽകമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു
മനാമ: കാൻസർ കെയർ ഗ്രൂപ്പി?െന്റ ആഭിമുഖ്യത്തിൽ 70ഓളം കമ്മ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ബി.കെ.എസ്?ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.
സർജിക്കൽ വകുപ്പുകളുടെ മെഡിക്കൽ സർവീസസ് മേധാവി ഡോ. അക്‌ബർ ജലാൽ മുഖ്യാതിഥിയും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മെഡിക്കൽ സർവീസസ് ഡെപ്യൂട്ടി ചീഫ് ഡോ. ഹസീം അൽ അലി, ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ഖാദാ അൽ ഖാസിം, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്?ണ പിള്ള എന്നിവർ വിശിഷ്?ടാതിഥികളായിരുന്നു.
കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.ടി സലീം നന്ദി പറഞ്ഞു. 400ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഫാമിലി നൈറ്റ്, സാംസ്കാരിക പരിപാടികൾ, നൃത്തങ്ങൾ, ഗാനങ്ങൾ, അത്താഴവിരുന്ന്? എന്നിവയുമുണ്ടായിരുന്നു.