- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്ഷണം തയ്യാറാക്കി; പിന്നെ മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്റെ മറുവശത്ത് നിൽക്കുന്നയാളുടെ പ്ലേറ്റിൽ; വൈറലായി വീഡിയോ
തിരുവനന്തപുരം: ഭാഷയുടേയും സംസ്‌കാരത്തിന്റെയും വൈവിധ്യം പോലെ തന്നെ പ്രസിദ്ധമാണ് ഇന്ത്യയിലെ ഭക്ഷണങ്ങളുടെ രുചിഭേദങ്ങളും. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടങ്ങളിലെ തനത് ഭക്ഷണങ്ങൾ ലഭിക്കും.
ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ തനതായ വിഭവങ്ങൾ ലഭിക്കുന്ന മറ്റൊരിടം ലോകത്ത് ഉണ്ടോയെന്നതും സംശയമാണ്. ഇതിൽ ഏറെ പ്രസിദ്ധമാണ് 'സ്ട്രീറ്റ് ഫുഡ്' എന്നതും. വഴിയോര കച്ചവടത്തിൽ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെ കാണുന്നുമുണ്ട്.
ഒരു വഴിയോര കച്ചവടക്കാരന്റെ വീഡിയോ ആണ് സൈബർ ലോകത്ത് വൈറലാകുന്നത്. ഗ്രീൻ ബീസ് തയ്യാറാക്കുന്ന കച്ചവടക്കാരനെ ആണ് വീഡിയോയിൽ കാണുന്നത്. സംഭവം റെഡിയായി കഴിഞ്ഞപ്പോൾ ആശാൻ അതിനെ മേലോട്ടെറിയുന്നതും വീഡിയോയിൽ കാണാം. ശേഷം റോഡിന്റെ മറുവശത്ത് പ്ലേറ്റുമായി നിന്നൊരാൾ അത് ക്യാച്ച് ചെയ്യുന്നതാണ് കാണുന്നത്. പ്ലേറ്റുമായി നിൽക്കുന്ന ആളിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആണ് ഇദ്ദേഹം ഭക്ഷണം എറിഞ്ഞുകൊടുക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. അടുത്തിടെ ഇത്തരത്തിൽ ദോശ എറിഞ്ഞുകൊടുക്കുന്ന ഒരാളുടെ വീഡിയോയും സൈബർ ലോകത്ത് വൈറലായിരുന്നു.
ന്യൂസ് ഡെസ്ക്