തിരുവനന്തപുരം: ഹലാൽ വിവാദം ഉയർത്തിവിടുന്നത് ബോധപൂർവ്വം വർഗീയത ആളിക്കത്തിക്കാനെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിർക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയിൽ പയറ്റി പരാജയപ്പെട്ട ഹലാൽ വിവാദം ഉണ്ടാക്കുന്നതിനു പിന്നിൽ ജനങ്ങളെ ബോധപൂർവ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനെ മുളയിലെ നുള്ളണം ഒരു വിഷയം അല്ലാത്ത കാര്യം വിവാദമാക്കാൻ സി പി എമ്മും കുട്ട് നിൽക്കുകയാണ്.

യു.ഡി എഫ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ സന്തതിയായ പിണറാ വിജയൻ സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങൾ നിരാശയിലാണു .
ആറ് മാസം കൊണ്ട് ജനവിരുദ്ധ സർക്കാരായി മാറി. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി എഫ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം ചെയർമാൻ സുദർശനൻ അദ്ധ്യക്ഷനായിരുന്നു. കെ.മോഹൻകുമാർ, പി കെ വേണുഗോപാൽ ,ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു